കേരളത്തിലെ ദേശീയോദ്യാനങ്ങൾ National Parks in Kerala Memory code

Ubaid K
0

National Parks in Kerala Memory code കേരളത്തിലെ ദേശീയോദ്യാനങ്ങൾ

__________________________________________________________







കേരളത്തിൽ 5 ദേശീയോദ്യാനങ്ങളാണ് ഉള്ളത്.

Code:ആനയെകണ്ട് സൈലന്‍റ്ആയി  
മതില്‍ചാടിയ രവിയെ പാമ്പ്കടിച്ചു.


> ഇരവികുളം ദേശീയോദ്യാനം

> സൈലന്‍റ് വാലി ദേശീയോദ്യാനം

> മതികെട്ടാന്‍ചോല

> ആനമുടിചോല

> പാമ്പാടുംചോല ദേശീയോദ്യാനം


  1. ഇരവികുളം ദേശീയോദ്യാനം
കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനമാണ് ഇരവികുളം.

കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനവും ഇരവികുളമാണ്.

1978-ലാണ് ഇരവികുളം ദേശീയോദ്യാനം നിലവില്‍ വന്നത്.

 ഇടുക്കി ജില്ലയില്‍ ആണ് ഇരവികുളം സ്ഥിതിചെയ്യുന്നത്.

ഇരവികുളം ദേശീയോദ്യാനം,വരയാടുകളുടെ സംരക്ഷണം പ്രധാന ലക്ഷ്യമാക്കി നിലവിൽ വന്ന ദേശീയോദ്യാനമാണ്

2. സൈലന്‍റ് വാലി ദേശീയോദ്യാനം
കേരളത്തിലെ രണ്ടാമത്തെ ദേശീയോദ്യാനമാണ് സൈലന്റ് വാലി ദേശീയോദ്യാനം.
> 1984-ലാണ് സൈലന്റ് വാലി നിലവില്‍ വന്നത്.
> പാലക്കാട് ജില്ലയിലായി പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ്‌ സൈലന്റ്‌വാലി ദേശീയോദ്യാനം.
> സൈരന്ധ്രി വനം എന്ന പേരില്‍ അറിയപെടുന്ന വനം.
> സിംഹവാലൻ കുരങ്ങ്, മലമുഴക്കി വേഴാമ്പൽ തുടങ്ങിയവ സൈലന്റ് വാലിയിൽ കാണപ്പെടുന്നു.

> 1985 ൽ അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധി സൈലന്റ്‌വാലി ദേശീയോദ്യാനം രാഷ്ട്രത്തിനു സമർപ്പിച്ചു.

3.മതികെട്ടാന്‍ ചോല

> 2003 ല്‍ നിലവില്‍ വന്നു ഇടുക്കി ജില്ലയില്‍ സ്ഥിതിചെയ്യുന്നു.
> ചോലക്കാടുകളുടെ സംരക്ഷണാര്‍ത്ഥം നിലവില്‍വന്നു.

4.ആനമുടിചോല

> 2003 ൽ  ഇതിനെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്

> ഇടുക്കി ജില്ലയില്‍ സ്ഥിതിചെയ്യുന്നു.

5.പാമ്പാടുംചോല ദേശീയോദ്യാനം

> കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനമാണ്‌പാമ്പാടും ചോല ദേശീയോദ്യാനം.

> 2003 ൽ  ഇതിനെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്

> ഇടുക്കി ജില്ലയിലെ മറയൂർ വില്ലേജിൽ സ്ഥിതിചെയ്യുന്നു



Download PDF. Click here

Post a Comment

0 Comments
Post a Comment (0)
To Top