നികുതികൾ Taxes PSC Questions

Ubaid K
0

നികുതികൾ


*ഇന്ത്യ ഗവണ്മെന്റ് നു ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന നികുതി? ( LDC KLM, TSR, KSGD 2017)*

A വിൽപ്പന നികുതി
B എക്സൈസ് നികുതി
C തൊഴിൽ നികുതി
D വാഹന നികുതി

*Ans B എക്സൈസ് നികുതി

(പുതിയ കണക്ക് അനുസരിച്ചു -കോർപ്പറേറ്റ് തീരുവ)


® കേന്ദ്ര സംസ്ഥാന സർക്കാരിന്റെ മുഖ്യ വരുമാന മാർഗം?
നികുതികൾ

® നികുതിയെ കുറിച്ച് പാമർശിക്കുന്ന പ്രാചീന ഇന്ത്യൻ കൃതി?
അർത്ഥശാസ്ത്രം,  മനുസ്മ്രിതി

® നികുതിയെ പ്രതിപാദിക്കുന്ന അമേരിക്കൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടിരിക്കുന്ന മുദ്രാവാക്യം?
"പ്രധിനിധ്യമില്ലാതെ നികുതി ഇല്ല "

® ലോകത്തിൽ ആദ്യമായി നികുതി ഏർപ്പെടുത്തിയ രാജ്യം?
ഈജിപ്ത്

® ഏറ്റവും കൂടുതൽ നികുതി നിരക്കുള്ള രാജ്യം?
ബെൽജിയം

® ഏഷ്യയിൽ ഏറ്റവും കൂടുതൽ നികുതി നിരക്കുള്ള രാജ്യം?
ജപ്പാൻ

® ലോകത്തിൽ ആദ്യമായി കാർബൺ നികുതി ഏർപ്പെടുത്തിയ രാജ്യം?
ന്യൂസീലൻഡ്

® ലോകത്തിൽ ആദ്യമായി കൊഴുപ്പ് നികുതി ഏർപ്പെടുത്തിയ രാജ്യം?
ഡെന്മാർക്ക്

® ലോകത്തിൽ ആദ്യമായി ഉപ്പ് നികുതി ഏർപ്പെടുത്തിയ രാജ്യം?
ചൈന

® നികുതിയെക്കുറിച്ചു പ്രതിപാദിക്കുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ?
ആർട്ടിക്കിൾ  265

® പ്രത്യക്ഷ നികുതിക്ക് ഉദാഹരണം?
1 ആദായ നികുതി
2 വാഹന നികുതി
3 തൊഴിൽ നികുതി
4 ഭൂനികുതി
5 കെട്ടിട നികുതി
6 പരസ്യ നികുതി

® പരോക്ഷ നികുതിക്ക് ഉദാഹരണം?
1 എക്സൈസ് നികുതി
2 വിനോദ നികുതി
3 വിൽപ്പന നികുതി


® സംസ്ഥാന സർക്കാരിന്റെ പ്രധാന വരുമാന മാർഗം
വിൽപ്പന നികുതി

® തൊഴിൽ നികുതി, കെട്ടിട നികുതി എന്നിവ അടയ്‌ക്കേണ്ടത്?
പഞ്ചായത്ത് ഓഫീസിൽ

® ഭൂനികുതി അടക്കേണ്ടത്?
വില്ലേജ് ഓഫീസിൽ

® നഗരത്തിൽ ഇറക്കുമതി ചെയ്യുന്ന സാധനത്തിനുമേൽ ചുമത്തുന്ന നികുതി
ഒക്ടറോയ് ( octroi)

® octroi പിരിക്കാനുള്ള അധികാരം
തദ്ദേശ സ്വയഭരണ സ്ഥാപനങ്ങൾക്ക്

® മുനിസിപ്പാലിറ്റിയുടെ ഏറ്റവും വലിയ വരുമാന മാർഗ്ഗം
ഒക്ടറോയ്

® ഒക്ടറോയ് നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം
മഹാരാഷ്ട്ര

® പഞ്ചായത്തുകളുടെ ഏറ്റവും വലിയ വരുമാന മാർഗ്ഗം
കെട്ടിട നികുതി


® ഇന്ത്യയിൽ ആദായ നികുതി നിലവിൽ വന്നത്?
1962 ഏപ്രിൽ 1

® മൂല്യവർധിത നികുതി ( VAT) ഏർപ്പെടുത്തിയ രാജ്യം?
  ഫ്രാൻസ്  (1954)

® VAT ഏർപ്പെടുത്തിയ രണ്ടാമത്തെ രാജ്യം?
ബ്രസീൽ

® ഏഷ്യയിൽ ആദ്യമായി VAT ഏർപ്പെടുത്തിയ രാജ്യം?
ദക്ഷിണ കൊറിയ  ( 1977)

® ഇന്ത്യയിൽ ആദ്യമായി VAT ഏർപ്പെടുത്തിയ സംസ്ഥാനം?
ഹരിയാന   ( 2003 ഏപ്രിൽ 1)

® GST ആരംഭിച്ച ആദ്യ രാജ്യം?
ഫ്രാൻസ് (1954)

® GST ബിൽ ഇന്ത്യൻ പാർലിമെന്റിൽ ആദ്യമായി അവതരിപ്പിച്ച വ്യക്തി?
പി ചിദംബരം ( 2005 ൽ )

® GST യുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി നിയമം?
2016 ലെ 101 -ാം ഭേദഗതി

® ഭേദഗതി ബിൽ - 122
® ഭരണഘടനയിൽ GST യെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ?
ആർട്ടിക്കിൾ  246 A

® ആർട്ടിക്കിൾ 279A GST COUNCIL നെ കുറിച്ച് പ്രതിപാദിക്കുന്നു

® GST ബിൽ രാജ്യസഭ അംഗീകരിച്ചത്?
2016 ആഗസ്റ്റ് 3

® ലോകസഭ അംഗീകരിച്ചത്?
2016 ഓഗസ്റ്റ് 8

® രാഷ്‌ട്രപതി ഒപ്പുവെച്ചത്?
2016 സെപ്റ്റംബർ 8

® നിലവിൽ വന്നത്
2017 ജൂലൈ 1

® GST യുടെ അധ്യക്ഷൻ?
കേന്ദ്ര ധനമന്ത്രി

® GST നടപ്പിലാക്കാൻ ആരംഭിച്ച പദ്ദതി?
പ്രൊജക്റ്റ് സാക്ഷാം

❤️❤️❤️❤️❤️❤️❤️


Post a Comment

0 Comments
Post a Comment (0)
To Top