യൂറോപ്പ് - ആവർത്തിക്കുന്ന ചോദ്യങ്ങൾ
1. യൂറോ ഏത് വൻകരയിലെ രാജ്യങ്ങളിലെ നാണയമാണ് - *യൂറോപ്പ്*
2. ഒളിമ്പിക്സ് ചിഹ്നത്തിലെ നീല വളയം പ്രതിനിധാനം ചെയ്യുന്ന വൻകര - *യൂറോപ്പ്*
3. സ്കാൻഡിനേവിയൻ രാജ്യങ്ങൾ ഏത് വൻകരയുടെ ഭാഗമാണ് - *യൂറോപ്പ്*
4. സ്കാൻഡിനേവിയ എന്നറിയപ്പെടുന്ന പ്രദേശത്തിൽ ഉൾപ്പെടുന്ന രാജ്യങ്ങൾ - *നോർവേ, സ്വീഡൻ, ഡെൻമാർക്ക്*
5. യൂറോപ്പിലെ ഏറ്റവും നീളം കൂടിയ നദി - *വോൾഗ*
6. ഉപദ്വീപുകളുടെ ഉപദ്വീപ് എന്നറിയപ്പെടുന്ന ഭൂഖണ്ഡം - *യൂറോപ്പ്*
7. ഏറ്റവും കൂടുതൽ വികസിത രാഷ്ട്രങ്ങൾ ഉള്ള വൻകര - *യൂറോപ്പ്*
8. ലോകത്തിലെ ഏറ്റവും വിസ്തീർണം കൂടിയ രാജ്യവും വിസ്തീർണം കുറഞ്ഞ രാജ്യവും സ്ഥിതി ചെയ്യുന്ന വൻകര - *യൂറോപ്പ്*
9. ലോക മഹായുദ്ധങ്ങൾക്കു പ്രധാന വേദിയായ വൻകര - *യൂറോപ്പ്*
10. ഡാന്യൂബ് നദി എത്ര യൂറോപ്യൻ രാജ്യങ്ങളിലൂടെ ഒഴുക്കുന്നു - *10*
11. വോൾഗ നദി ഒഴുക്കുന്ന ഭൂഖണ്ഡം - *യൂറോപ്പ്*
12. ലോക മഹായുദ്ധങ്ങളിൽ ഏറ്റവും കൂടുതൽപേർക്ക് ജീവഹാനി സംഭവിച്ച ഭൂഖണ്ഡം - *യൂറോപ്പ്*
13. ഒന്നിലധികം യൂറോപ്യൻ രാജ്യങ്ങളുടെ തലസ്ഥാനങ്ങളിലൂടെ ഒഴുക്കുന്ന നദി - *ഡാന്യൂബ്*
14. യൂറോപിനെയും ഏഷ്യയയും വേർതിരിക്കുന്ന പർവ്വതനിര - *യൂറാൽ*
15. യൂറോപ്പിന്റെ പുതപ്പ് എന്നറിയപ്പെടുന്നത് - *ഗൾഫ് സ്ട്രീം*
16. ഏത് വൻകരയിലെ രാജ്യങ്ങളാണ് ഏറ്റവും കൂടുതൽ കോളനികൾ സ്ഥാപിച്ചത് - *യൂറോപ്പ്*
17. ഏത് വൻകരയെയാണ് ജിബ്രാൾട്ടർ കടലിടുക്ക് ആഫ്രിക്കയിൽ നിന്ന് വേർതിരിക്കുന്നത് - *യൂറോപ്പ്*
18. മരുഭൂമി ഏറ്റവും കുറിച്ചുള്ള ഭൂഖണ്ഡം - *യൂറോപ്പ്*
19. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നീ വൻകരകളുടെ സംഗമസ്ഥാനത്തിനടുത്ത് സ്ഥിതിചെയ്യുന്ന ദ്വീപ് രാഷ്ട്രം - *സൈപ്രസ്*
20. യൂറോപ്പിലെ ഏറ്റവും വലിയ തടാകം - *ലഡോഗ*
21. ഓസ്ട്രേലിയ കഴിഞ്ഞാൽ ഏറ്റവും ചെറിയ വൻകര - *യൂറോപ്പ്*
22. ഐബീരിയൻ ഉപദ്വീപ് ഏത് വൻകരയുടെ ഭാഗമാണ് - *യൂറോപ്പ്*
23. ഐക്യരാഷ്ട്രസഭ രക്ഷാസമിതിയിൽ ഏറ്റവും കൂടുതൽ സ്ഥിരാംഗങ്ങൾ ഉള്ള വൻകര - *യൂറോപ്പ്*
24. പ്രൊട്ടസ്റ്റാന്റിസം ആരംഭിച്ചത് ഏത് വൻകരയിലാണ് - *യൂറോപ്പ്*
25. ലൂഥറനിസം പിറവികൊണ്ട വൻകര - *യൂറോപ്പ്*
26. ശതാവർഷയുദ്ധത്തിന് വേദിയായ വൻകര - *യൂറോപ്പ്*
27. ഏറ്റവും കൂടുതൽ ഒളിമ്പിക്സുകൾ നടന്നിട്ടുള്ള വൻകര - *യൂറോപ്പ്*
28. യൂറോപ്പിന്റെ കവാടം എന്നറിയപ്പെടുന്ന തുറമുഖം - *റോട്ടർഡാം*
29. ബ്ലാക്ക് ഫോറസ്റ്റ് ഏതു വൻകരയിലെ മടക്ക് പർവതമാണ് - *യൂറോപ്പ്*
30. മനുഷ്യവാസമുള്ള വൻകരകളിൽ ഉഷ്ണമേഖലാ പ്രദേശത്തിന് വെളിയിൽ സ്ഥിതി ചെയ്യുന്ന ഏക വൻകര - *യൂറോപ്പ്*
31. ഏറ്റവും കൂടുതൽ സമ്പന്ന രാഷ്ട്രങ്ങളുള്ള വൻകര - *യൂറോപ്പ്*
32. ആൽപ്സ് മലനിരകൾ ഏതു വൻകരയിലാണ് - *യൂറോപ്പ്*
33. യൂറോപ്യൻ യൂണിയന്റെ പാർലമെന്റ് - *സ്ട്രാസ്ബർഗ്*
34. യൂറോപ്യൻ യൂണിയന്റെ നീതിന്യായ ആസ്ഥാനം - *ലക്സംബർഗ്*
35. ഏത് യൂറോപ്യൻ രാജ്യത്താണ് രാഷ്ട്രത്തലവൻ ഗ്രാൻഡ് ഡ്യൂക്ക് എന്നറിയപ്പെടുന്നത് - *ലക്സംബർഗ്*
36. ബാൾക്കൻ രാജ്യങ്ങൾ ഏത് വൻകരയിലാണ് - *യൂറോപ്പ്*
37. കുരിശുയുദ്ധങ്ങൾക്ക് വേദിയായ വൻകര - *യൂറോപ്പ്*
38. മരുപ്രദേശം ഏറ്റവും കുറഞ്ഞ ഭൂഖണ്ഡം - *യൂറോപ്പ്*
39. ഏറ്റവും കൂടുതൽ വികസിത രാജ്യങ്ങളുള്ള വൻകര - *യൂറോപ്പ്*
40. നവീകരണത്തിന് വേദിയായ വൻകര - *യൂറോപ്പ്*
41. നവോത്ഥാനത്തിനു വേദിയായ വൻകര - *യൂറോപ്പ്*
42. കാർപാത്തിയൻ മലനിരകൾ ഏത് വൻകരയിലാണ് - *യൂറോപ്പ്*
43. കാൽവിനിസം പിറവികൊണ്ട വൻകര - *യൂറോപ്പ്*
44. ത്രികക്ഷിസഖ്യവും ത്രികക്ഷി സൗഹാർദ്ദവും രൂപം കൊണ്ട വൻകര - *യൂറോപ്പ്*
45. വ്യാവസായിക വിപ്ലവം അരങ്ങേറിയ വൻകര - *യൂറോപ്പ്*
46. ആഫ്രിക്കയിൽനിന്നുവന്ന് മധ്യധരണ്യാഴിയിലൂടെ യൂറോപ്പിലേക്ക് വീശുന്ന ഉഷ്ണക്കാറ്റ് - *സിറോക്കോ*
47. യൂറൽ പർവ്വതനിര യൂറോപ്പിനെ ഏത് വൻകരയിൽ നിന്ന് വേർതിരിക്കുന്നു - *ഏഷ്യ*
48. യൂറോപ്പിന്റെ സാംസ്‌കാരിക ഭാഷ - *ഫ്രഞ്ച്*
49. മധ്യകാല യൂറോപ്പിൽ ഇന്ത്യൻ കുങ്കുമം എന്നറിയപ്പെട്ടിരുന്ന സുഗന്ധവ്യഞ്ജനം - *മഞ്ഞൾ*
50. യൂറോപ്പിലെ പ്രധാന മതം - *ക്രിസ്തുമതം*
51. പൈറനീസ് പർവത നിരകൾ ഏത് വൻകരയിലാണ് - *യൂറോപ്പ്*
52. യൂറോപ്പിന്റെ കളിസ്ഥലം എന്നറിയപ്പെടുന്ന രാജ്യം - *സ്വിറ്റ്സർലൻഡ്*
53. യൂറോപ്പിലെ കാശ്മീർ എന്നറിയപ്പെടുന്ന രാജ്യം - *സ്വിറ്റ്സർലൻഡ്*
54. റൂസ്സോ ഏത് രാജ്യത്താണ് ജനിച്ചത് - *സ്വിറ്റ്സർലൻഡ്*
55. ഏത് രാജ്യത്തിൻറെ പഴയ പേരാണ് ഹെൽവേശ്യ - *സ്വിറ്റ്സർലൻഡ്*
56. വേൾഡ് വൈൽഡ് ലൈഫ് ഫണ്ടിന്റെ ആസ്ഥാനം - *സ്വിറ്റ്സർലാന്റിലെ ഗ്ലാൻഡ്*
57. ഐക്യ രാഷ്ട്രസംഘടനയുടെ യൂറോപ്യൻ ആസ്ഥാനമായ പാലസ് ഓഫ് നേഷൻസ് ഏത് രാജ്യത്താണ് - *സ്വിറ്റ്സർലൻഡ്*
58. യൂറോപ്പിന്റെ സാമ്പത്തിക തലസ്ഥാനം എന്നറിയപ്പെടുന്ന സൂറിച്ച് ഏത് രാജ്യത്താണ് - *സ്വിറ്റ്സർലൻഡ്*
59. ഏത് രാജ്യത്തെ വാച്ച് കമ്പനികളാണ് റാഡോ, റോളക്‌സ് എന്നിവ - *സ്വിറ്റ്സർലൻഡ്*
60. ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി, ഒളിമ്പിക് മ്യൂസിയം എന്നിവയുടെ ആസ്ഥാനമായ ലോസെയ്ൽ ഏത് രാജ്യത്താണ് - *സ്വിറ്റ്സർലൻഡ്*
61. ഫുട്ബോൾ സംഘടനയായ ഫിഫയുടെ ആസ്ഥാനം (സൂറിച്ച്) ഏത് രാജ്യത്താണ് - *സ്വിറ്റ്സർലൻഡ്*
62. വേൾഡ് വൈൽഡ് ലൈഫ് ഫണ്ടിന്റെ ആസ്ഥാനമായ ഗ്ലാണ്ട് ഏത് രാജ്യത്താണ് - *സ്വിറ്റ്സർലൻഡ്*
63. പ്രത്യക്ഷ ജനാതിപത്യ സംവിധാനം നിലവിലുള്ള യൂറോപ്യൻ രാഷ്ട്രം - *സ്വിറ്റ്സർലൻഡ്*
64. പ്രാചീനകാലത്ത് ഹെൽവേഷ്യ എന്ന പേരിലറിയപ്പെട്ടിരുന്ന രാജ്യം - *സ്വിറ്റ്സർലൻഡ്*
65. ഏറ്റവും കൂടുതൽ വാച്ചുകൾ ഉല്പാദിപ്പിക്കുന്ന രാജ്യം - *സ്വിറ്റ്സർലൻഡ്*
66. നവീകരണപ്രസ്ഥാനം സ്വിറ്റ്സർലൻഡിൽ അറിയപ്പെട്ട പേര് - *കാൽവിനിസം*
67. കുരിശിന്റെ ചിത്രമുള്ള പതാകയുള്ള രാജ്യം - *സ്വിറ്റ്സർലൻഡ്*
68. സമചതുരാകൃതിയിലുള്ള ദേശിയ പതാകയുള്ള രാജ്യം - *സ്വിറ്റ്സർലൻഡ്*
69. റൈൻ നദി ഉത്ഭവിക്കുന്ന രാജ്യം - *സ്വിറ്റ്സർലൻഡ്*
70. ലൂസിറ്റാനിയ ഇപ്പോൾ അറിയപ്പെടുന്ന പേര് - *പോർച്ചുഗൽ*
71. യൂറോപ്പിലെ രോഗി എന്ന് വിളിക്കപ്പെട്ട രാജ്യം - *തുർക്കി*
72. പുരാതന നഗരമായ ട്രോയ്‌യുടെ അവശിഷ്ടങ്ങൾ ഏത് രാജ്യത്താണ് - *തുർക്കി*
73. ഗ്രീസിനും തുർക്കിക്കുമിടയ്ക്കുള്ള മധ്യധരണ്യാഴിയുടെ ഭാഗം അറിയപ്പെടുന്ന പേര് - *ഈജിയൻ കടൽ*
74. ഏത് വംശജരായിരുന്നു അടിമ സുൽത്താൻമാർ - *തുർക്കി*
75. 1453-ൽ എവിടത്തുകാരാണ് കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചടക്കിയത് - *തുർക്കി*
76. ഏത് രാജ്യത്താണ് ഹഗിയ സോഫിയ - *തുർക്കി*
77. ഏത് രാജ്യത്തിൻറെ യൂറോപ്യൻ ഭാഗമാണ് ത്രേസ് - *തുർക്കി*
78. ഏത് രാജ്യത്തിൽ നിന്നാണ് 1827-ൽ ഗ്രീസ് സ്വാതന്ത്ര്യം നേടിയത് - *തുർക്കി*
79. തുർക്കികൾ കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചടക്കിയ വർഷം - *1453*
80. ബാറ്റ്മാൻ പട്ടണം ഏത് രാജ്യത്താണ് - *തുർക്കി*
81. ആധുനിക തുർക്കിയുടെ സ്ഥാപകൻ എന്നറിയപ്പെടുന്നത് - *മുസ്തഫ കമാൽ അറ്റാതുറക്ക്*
82. ഫാറ്റ് ടാക്സ് ഏർപ്പെടുത്തിയ ആദ്യ രാജ്യം - *ഡെൻമാർക്ക്*
83. യൂറോപ്പിന്റെ മദർ-ഇൻ-ലാ എന്നറിയപ്പെടുന്ന രാജ്യം - *ഡെൻമാർക്ക്*
84. വടക്കൻ യൂറോപ്പിന്റെ ക്ഷീരസംഭരണി എന്നറിയപ്പെടുന്ന രാജ്യം - *ഡെൻമാർക്ക്*
85. ഏത് രാജ്യത്തിൻറെ പഴയ പേരാണ് ജട്ലാൻഡ് - *ഡെൻമാർക്ക്*
86. ഏറ്റവും പഴക്കം ചെന്ന ദേശീയപതാക ഏത് രാജ്യത്തിന്റേതാണ് - *ഡെൻമാർക്ക്
87. ഏറ്റവും വിസ്തീർണം കുറഞ്ഞ സ്കാൻഡിനേവിയൻ രാജ്യം - *ഡെൻമാർക്ക്*
88. യൂറോപ്പിന്റെ പണിപ്പുര എന്നറിയപ്പെടുന്ന രാജ്യം - *ബെൽജിയം*
89. വാട്ടർലൂ യുദ്ധക്കളം ഏത് രാജ്യത്ത് - *ബെൽജിയം*
90. യൂറോപ്പിന്റെ പടക്കളം എന്നറിയപ്പെടുന്ന രാജ്യം - *ബെൽജിയം*
91. നെപ്പോളിയന്റെ അവസാന പരാജയത്തിന് കാരണമായ യുദ്ധം നടന്ന വാട്ടർലൂ (1815) ഏത് രാജ്യത്താണ് - *ബെൽജിയം*
92. അറ്റോമിയം എന്ന സ്മാരകം ഏത് രാജ്യത്താണ് - *ബെൽജിയം*
93. ലോകത്തെ ആദ്യത്തെ ഓഹരി വിപണി സ്ഥാപിതമായ ആൻറ് വെർപ് ഏത് രാജ്യത്താണ് - *ബെൽജിയം*
94. ടിൻടിൻ കാർട്ടൂൺ കഥാപാത്രം ആദ്യം പ്രത്യക്ഷപ്പെട്ട രാജ്യം - *ബെൽജിയം*
95. പാതിരാ സൂര്യന്റെ നാട് - *നോർവേ*
96. യൂണിനോർ ഏത് രാജ്യത്തെ സെൽഫോൺ സർവീസ് പ്രൊവൈഡർ കമ്പനിയാണ് - *നോർവേ*
97. ഏറ്റവും വടക്കായി സ്ഥിതിചെയ്യുന്ന തലസ്ഥാനമുള്ള യൂറോപ്യൻ രാജ്യം - *നോർവേ*
98. ഏറ്റവും വടക്ക് സ്ഥിതിചെയ്യുന്ന യൂറോപ്യൻ രാഷ്ട്രം - *നോർവേ*
99. ലോകത്തെ ഏറ്റവും വടക്കേയറ്റത്തുള്ള നഗരം - *ഹാമർഫാസ്റ്റ് (നോർവേ)*
100. ഐക്യരാഷ്ട്രസഭയുടെ ആദ്യ സെക്രട്ടറി ജനറൽ ഏത് രാജ്യക്കാരനായിരുന്നു - *നോർവേ*
101. രണ്ടാം ലോകമഹായുദ്ധത്തിൽ നിഷ്പക്ഷത പാലിച്ചെങ്കിലും 1940-ൽ ജർമ്മനി ആക്രമിച്ച രാജ്യം - *നോർവേ*
102. എവിടത്തെ പാർലമെന്റാണ് സ്റ്റോർട്ടിംഗ് - *നോർവേ*
103. ദക്ഷിണ ധ്രുവത്തിലെത്തിയ ആദ്യ മനുഷ്യനായ റൊവാൾഡ് അമുണ്ട്സെൻ ഏത് രാജ്യക്കാരനായിരുന്നു - *നോർവേ*
104. ആബേൽ പുരസ്‌കാരം നൽകുന്ന രാജ്യം - *നോർവേ*
105. ഗ്രോ ഹാർലം ബ്രണ്ട്ലൻഡ് ഏത് രാജ്യത്ത് പ്രധാനമന്ത്രിയായ വനിതയാണ് - *നോർവേ*
106. ശ്രീലങ്കയിലെ സമാധാന ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ച യൂറോപ്യൻ രാഷ്ട്രം - നോർവേ*
107. ഏത് രാജ്യമാണ് അന്റാർട്ടിക്ക പര്യടനത്തിനായി ഇന്ത്യയ്ക്ക് എം വി പോളാർ സർക്കിൾ എന്ന വാഹനം നൽകിയത് - *നോർവേ*
108. 1905-ൽ സ്വീഡനിൽ നിന്ന് വേർപെട്ട രാജ്യം - *നോർവേ*
109. നൊബേൽ സമ്മാന ജേതാവാൽ ദേശീയഗാനം രചിക്കപ്പെട്ട യൂറോപ്യൻ രാജ്യം - *നോർവേ*
110. സമാധാന നൊബേൽ സമ്മാനജേതാവിനെ നിശ്ചയിക്കുന്നത് - *നോർവീജിയൻ പാർലമെന്റ്*
111. രാഷ്ട്രതന്ത്ര ശാസ്‌ത്രപരമായി ഗ്രീൻലാൻഡ് ഏത് വൻകരയുടെ ഭാഗമാണ് - *യൂറോപ്പ്*
112. കാലാലിത്ത് നുനാത്ത് എന്നറിയപ്പെടുന്ന ഭൂവിഭാഗം - *ഗ്രീൻലൻഡ്*
113. പിസയിലെ ചരിഞ്ഞ ഗോപുരം ഏത് രാജ്യത്താണ് - *ഇറ്റലി*
114. മുസ്സോളിനി ഭരണാധികാരിയായിരുന്ന രാജ്യം - *ഇറ്റലി*
115. മാർബിളിന്റെ നാട് എന്നറിയപ്പെടുന്ന രാജ്യം - *ഇറ്റലി*
116. ക്രിസ്റ്റഫർ കൊളംബസ് ജനിച്ച രാജ്യം - *ഇറ്റലി*
117. സ്‌ട്രോംബോളി കൊടുമുടി ഏത് രാജ്യത്താണ് - *ഇറ്റലി*
118. ഫാസിസം എന്ന പ്രസ്ഥാനം ആരംഭിച്ച രാജ്യം - *ഇറ്റലി*
119. യങ് ഇറ്റലി പ്രസ്ഥാനത്തെ നയിച്ചവർ - *ഗാരിബാൾഡിയും മസ്സീനിയും*
120. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള 55 വർഷങ്ങളിൽ 57 മന്ത്രിസഭയുടെ ഭരണത്തിന് വിധേയമായ യൂറോപ്യൻ രാഷ്ട്രമേത് - *ഇറ്റലി*
121. അമരിഗോ വെസ്‌പുച്ചി ജനിച്ച രാജ്യം - *ഇറ്റലി*
122. ഗലീലിയോ ഏത് രാജ്യത്താണ് ജനിച്ചത് - *ഇറ്റലി*
123. രണ്ടാം ലോകമഹായുദ്ധകാലത്ത് ആദ്യമായി കീഴടങ്ങിയ അച്ചുതണ്ട് ശക്തി - *ഇറ്റലി*
124. ഇറ്റലിയ്ക്കുള്ളിൽ സ്ഥിതിചെയ്യുന്ന രാജ്യം - *വത്തിക്കാൻ
125. ഇറ്റലിക്കാരനല്ലാത്ത ആദ്യ പോപ്പ് - *ജോൺ പോൾ രണ്ടാമൻ*
126. ആധുനിക ഇറ്റലിയെ ഏകീകരിച്ചത് - *ഗാരിബാൾഡി*
127. ഏത് രാജ്യത്തിനുള്ളിലാണ് സാൻമാരിനോ എന്ന രാജ്യം സ്ഥിതി ചെയ്യുന്നത് - *ഇറ്റലി*
128. നവോത്ഥാനം ആരംഭിച്ച രാജ്യം - *ഇറ്റലി*
129. പ്രകൃതി വാതകം ആദ്യമായി ഉപയോഗിച്ച യൂറോപ്യൻ രാജ്യം - *ഇറ്റലി*
130. ഫ്രാൻസ്, ഇറ്റലി എന്നെ രാജ്യങ്ങളെ വേർതിരിക്കുന്ന പർവ്വതനിര - *ആൽപ്സ്*
131. റാഫേൽ ഏത് രാജ്യത്തെ ചിത്രകാരനായിരുന്നു - *ഇറ്റലി*
132. മറിയ മോണ്ടിസ്സോറി ജനിച്ച രാജ്യം - *ഇറ്റലി*
133. ലോക പൈതൃകപ്പട്ടികയിൽ ഏറ്റവും കൂടുതൽ സ്ഥലങ്ങളുള്ള രാജ്യം - *ഇറ്റലി*
134. ജോൺ പോൾ രണ്ടാമൻ മാർപാപ്പ ജനിച്ച രാജ്യം - *പോളണ്ട്*
135. കോപ്പർനിക്കസ് ഏതു രാജ്യക്കാരനായിരുന്നു - *പോളണ്ട്*
136. ഡ്രാക്കുള നോവലിനു പശ്ചാത്തലമായ കാർപ്പത്തിയൻ മലനിരകൾ ഏത് രാജ്യത്താണ് - *റൊമാനിയ, സ്ലൊവാക്യ, പോളണ്ട്*
137. മേരി ക്യൂറി ജനിച്ച രാജ്യം - പോളണ്ട്*
138. ഏകകക്ഷിഭരണം അവസാനിപ്പിച്ച ആദ്യത്തെ പൂർവ യൂറോപ്യൻ രാജ്യം - *പോളണ്ട്*
139. ഇരട്ടസഹോദരൻമാർ പ്രധാനമന്ത്രിയും പ്രസിഡന്റുമായ ലോകത്തിലെ ആദ്യ രാജ്യം - *പോളണ്ട്*
140. രണ്ടാം ലോകമഹായുദ്ധത്തിൽ ജനസംഖ്യയുടെ ഏറ്റവും കൂടുതൽ ശതമാനം മരണം സംഭവിച്ച രാജ്യം - *പോളണ്ട്*
141. ഐക്യരാഷ്ട്രസഭ നിലവിൽ വന്നപ്പോഴുണ്ടായിരുന്ന 51 രാജ്യങ്ങളിൽ ഏറ്റവും ഒടുവിൽ ചാർട്ടറിൽ ഒപ്പുവെച്ച രാജ്യം - *പോളണ്ട്*
142. ഏത് രാജ്യത്തെ പാർലമെന്റാണ് സെജം - *പോളണ്ട്*
143. രണ്ടാം ലോകമഹായുദ്ധകാലത്ത് ഹിറ്റ്ലർ ഏതു രാജ്യത്തെയാണ് ആദ്യം ആക്രമിച്ചത് - *പോളണ്ട്*
144. ബാങ്ക് ഓഫ് സ്വീഡൻ പ്രൈസ് എന്നറിയപ്പെടുന്നത് ഏത് വിഷയത്തിലെ നൊബേൽ സമ്മാനമാണ് - *ഇക്കണോമിക്സ്*
145. വിവരവകാശനിയമത്തിന്റെ പ്രാഥമികരൂപം നിലവിൽവന്ന ആദ്യ രാജ്യം - *സ്വീഡൻ*
146. മരണാന്തരം നൊബേൽ സമ്മാനത്തിന് ആദ്യമായി അർഹനായത് - *എറിക് കാൾഫെൽറ്റ് (1931-സ്വീഡൻ)*
147. സ്വീഡനിലെ പാർലമെന്റ് - *റിക്സ്ഡാഗ്*
148. നൊബേൽ പ്രൈസ് സമ്മാനിക്കുന്ന രാജ്യം - *സ്വീഡൻ*
149. യൂറോപ്പിന്റെ അറക്കമിൽ എന്നറിയപ്പെടുന്ന രാജ്യം - *സ്വീഡൻ*
150. ഓംബുഡ്‌സ്മാൻ സംവിധാനം ആദ്യമായി ഏർപ്പെടുത്തിയ രാജ്യം - *സ്വീഡൻ*
151. ഏത് രാജ്യത്തിൻറെ നാണയമാണ് ക്രോണ - *സ്വീഡൻ*
152. സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ നാണയം യൂറോ അല്ലാത്ത ഏക രാജ്യം - *സ്വീഡൻ*
153. സമാധാന നൊബേൽ പുരസ്കാരത്തിനർഹയായ ആദ്യ വനിതയായ ബെർത്ത വോൺ സട്നർ ഏത് രാജ്യക്കാരിയായിരുന്നു - *സ്വീഡൻ*
154. പത്രസ്വാതന്ത്ര്യത്തിനുവേണ്ടി നിയമനിർമാണം നടത്തിയ ആദ്യ രാജ്യം - *സ്വീഡൻ*
155. 1982-ൽ വെടിയേറ്റുമരിച്ച ഒലോഫ് പാമെ ഏതു രാജ്യത്തിൻറെ പ്രധാനമന്ത്രിയായിരുന്നു - *സ്വീഡൻ*
156. ഏറ്റവും പഴക്കമുള്ള വിവരാവകാശനിയമ സംവിധാനം നിലവിലുള്ള രാജ്യം - *സ്വീഡൻ*
157. നൊബേൽ അക്കാദമി എവിടെയാണ് - *സ്വീഡൻ*
158. എവിടത്തെ രാജാവാണ് നൊബേൽ പുരസ്‌കാരം സമ്മാനിക്കുന്നത് - *സ്വീഡൻ*
159. ഏതു രാജ്യത്തെ വാഹനനിർമാതാക്കളാണ് വോൾവോ - *സ്വീഡൻ*
160. പതിനേഴാം നൂറ്റാണ്ടു മുതൽ പത്തൊൻപതാം നൂറ്റാണ്ടുവരെ ഫിൻലൻഡ് ഭരിച്ചിരുന്ന രാജ്യം - *സ്വീഡൻ*
161. സമാധാനം ഒഴികെയുള്ള വിഷയങ്ങളിലെ നൊബേൽ ജേതാക്കൾക്ക് ഏതു രാജ്യത്തുവച്ചാണ് പുരസ്‌കാരം നൽകുന്നത് - *സ്വീഡൻ*
162. നൊബേൽ സമ്മാനം ഏർപ്പെടുത്തിയ ആൽഫ്രഡ് നൊബേൽ ഏതു രാജ്യക്കാരനായിരുന്നു - *സ്വീഡൻ*
163. സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ ഏറ്റവും വലുത് ഏത് - *സ്വീഡൻ*
164. യൂറോപ്പിന്റെ അറക്കമിൽ എന്നറിയപ്പെടുന്ന രാജ്യം - *സ്വീഡൻ*
165. യൂറോപ്യൻ യൂണിയനിലെ എത്രാമത്തെ അംഗമാണ് ക്രൊയേഷ്യ - *28*
166. മാർഷൽ ടിറ്റോ ജനിച്ച രാജ്യം - *ക്രൊയേഷ്യ*
167. ഷ്‌കിപ്പെറി എന്ന രാജ്യത്തിൻറെ ഇപ്പോഴത്തെ പേര് - *അൽബേനിയ*
168. യൂറോപ്പിലെ ഒരേയൊരു മുസ്ലിം രാഷ്ട്രം - *അൽബേനിയ*
169. പ്രഥമ മാൻ ബുക്കർ പ്രൈസ് നേടിയ ഇസ്മായിൽ ഖാദിറെ ഏതു രാജ്യക്കാരനാണ് - *അൽബേനിയ*
170. ലേക് എന്നു പേരുള്ള കറൻസിയുമായി ബന്ധപ്പെട്ട രാജ്യം - *അൽബേനിയ*
171. യുഗോസ്ലാവിയയിലെ സ്കോപ്ജെ എന്ന സ്ഥലത്ത് ജനിച്ച മദർ തെരേസയുടെ മാതാപിതാക്കൾ ഏത് രാജ്യത്തെ വംശജരായിരുന്നു - *അൽബേനിയ*
172. ലാൻഡ് ഓഫ് മൗണ്ടൻ ഈഗിൾ എന്നു വിളിക്കപ്പെടുന്ന രാജ്യം - *അൽബേനിയ*
173. ഏത് രാജ്യത്തിൻറെ തദ്ദേശീയ നാമമാണ് ഷ്കിപെറി - *അൽബേനിയ*
174. കഴുകന്റെ നാട് എന്നറിയപ്പെടുന്ന രാജ്യം - *അൽബേനിയ*
175. മാജ്യാറുകൾ എവിടുത്തെ ജനതയാണ് - *ഹംഗറി*
176. പ്രശസ്ത നോവലിസ്റ്റ് ആർതർ കെസ്റ്റലർ ഏത് രാജ്യത്താണ് ജനിച്ചത് - *ഹംഗറി*
177. പിൽക്കാലത്ത് അമേരിക്കയിലേക്ക് കുടിയേറിയ, ഹൈഡ്രജൻ ബോംബിന്റെ ഉപജ്ഞാതാവായ എഡ്വേർഡ് ടെല്ലർ (1908-2003) ഏത് രാജ്യത്താണ് ജനിച്ചത് - *ഹംഗറി*
178. മധ്യയൂറോപ്പിലെ ഏറ്റവും വലിയ തടാകമായ ബലാടോൺ ഏത് രാജ്യത്താണ് - *ഹംഗറി*
179. ജോസഫ് പുലിറ്റ്സർ ജനിച്ചത് (പിൽക്കാലത്ത് അമേരിക്കയിലേക്ക് പോയി) ഏത് രാജ്യത്തായിരുന്നു - *ഹംഗറി*
180. യൂറോപ്പിലെ ഏറ്റവും വലിയ സിനഗോഗ് ഏത് രാജ്യത്താണ് - *ഹംഗറി*
181. റുബിക് ക്യൂബിന്റെ ഉപജ്ഞാതാവായ എർണോ റുബിക് ജനിച്ച രാജ്യം - *ഹംഗറി*
182. ഏത് രാജ്യത്തെ വിമാന സർവീസാണ് മാലെവ് - *ഹംഗറി*
183. കോപ്പർ ഐലൻഡ് എന്നറിയപ്പെടുന്ന രാജ്യം - *സൈപ്രസ്*
184. ആർച്ച് ബിഷപ്പ് മക്കാരിയോസ് മൂന്നാമൻ ദേശീയ പ്രസ്ഥാനം നയിച്ച രാജ്യം - *സൈപ്രസ്*
185. സ്വന്തമായി ദേശിയ ഗാനമില്ലാത്ത രാജ്യമേത് - *സൈപ്രസ്*
186. ലോകത്തെ ഏറ്റവും വലിയ ആണവദുരന്തം (1986) നടന്ന ചെർണോബിൽ ഏത് രാജ്യമാണ് - *ഉക്രയിൻ*
187. ലിയോൺ ട്രോട്സ്കി ജനിച്ച രാജ്യം - *ഉക്രയിൻ*
188. പോൾ വോൾട്ടിലെ വിസ്മയതാരമായ സെർജി ബൂബ്‌ക ഏത് രാജ്യക്കാരനാണ് - *ഉക്രയിൻ*
189. ക്രിമിയ ഏത് രാജ്യത്തിൻറെ ഭാഗമായിരുന്നു - *ഉക്രയിൻ*
190. യൂറോപ്പിൽ (മെയിൻലാൻഡ്) മാത്രമായി സ്ഥിതിചെയ്യുന്ന ഏറ്റവും വലിയ രാജ്യം - *ഉക്രയിൻ*
191. അഗ്നിയുടെ ദ്വീപ് എന്നറിയപ്പെടുന്ന രാജ്യം - *ഐസ്‌ലാൻഡ്*
192. ലോകത്തിലെ ഏറ്റവും പഴക്കമുള്ള നിയമനിർമ്മാണസഭ ഏത് രാജ്യത്തിന്റേത് - *ഐസ്‌ലാൻഡ്*
193. നാറ്റോ എന്ന സംഘടനയിലെ അംഗരാജ്യങ്ങളിൽ ഏറ്റവും ചെറുത് - *ഐസ്‌ലാൻഡ്*
194. ഗീസറുകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം - *ഐസ്‌ലാൻഡ്*
195. ലോകത്തിലെ ഏറ്റവും വലിയ വൾക്കാനിക് (അഗ്നിപർവതജന്യ) ദ്വീപ് - *ഐസ്‌ലാൻഡ്*
196. യൂറോപ്പിലെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ രാജ്യം - *ഐസ്‌ലാൻഡ്*
197. നാറ്റോ എന്ന സംഘടനയിലെ അംഗരാജ്യങ്ങളിൽ സ്ഥിരം സൈന്യം ഇല്ലാത്ത ഏക രാജ്യം - *ഐസ്‌ലാൻഡ്*
198. ഏത് രാജ്യത്തിൻറെ തലസ്ഥാനമാണ് റെയ്ക്ജാവിക് - *ഐസ്‌ലാൻഡ്*
199. യൂറോപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ ദ്വീപ് - *ഐസ്‌ലാൻഡ്*
200. മരതകദ്വീപ് എന്നറിയപ്പെടുന്ന രാജ്യം - *അയർലൻഡ്*
201. ക്വിസ് എന്ന പദത്തിന്റെ ഉപജ്ഞാതാവ് - *ജിം ഡെയ്‌ലി (അയർലൻഡ്)*
202. 1916-ൽ ഈസ്റ്റർ കലാപം നടന്ന രാജ്യം - *അയർലൻഡ്*
203. സെൻറ് പാട്രിക് വിശുദ്ധന്റെ രാജ്യം - *അയർലൻഡ്*
204. സ്വാമി വിവേകാനന്ദന്റെ ശിഷ്യയായ സിസ്റ്റർ നിവേദിത ജനിച്ച രാജ്യം - *അയർലൻഡ്*
205. ഏത് രാജ്യത്തെ ആദ്യ വനിതാ പ്രസിഡന്റാണ് മേരി റോബിൻസൺ - *അയർലൻഡ്*
206. കെൽറ്റിക് കടുവ എന്നറിയപ്പെടുന്ന രാജ്യം - *അയർലൻഡ്*
207. ആനി ബസന്റിന്റെ മാതൃരാജ്യം - *അയർലൻഡ്*
208. ഏത് രാജ്യത്തിൻറെ തലസ്ഥാനമാണ് ഡബ്ലിൻ - *അയർലൻഡ്*
209. ജോർജ് ബെർണാഡ് ഷാ ഏത് രാജ്യക്കാരനാണ് - *അയർലൻഡ്*
210. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹാന്മാരായ സാഹിത്യകാരൻ മാരിൽ ഒരാളായ ജെയിംസ് ജോയ്‌സിന്റെ രാജ്യം - *അയർലൻഡ്*
211. യൂറോപ്പിലെ ഏറ്റവും വലിയ മൂന്നാമത്തെ ദ്വീപ് - *അയർലൻഡ്*
212. യൂറോപ്യൻ യൂണിയന്റെ ആസ്ഥാനം - *ബ്രസ്സൽസ്*
213. 1985-ൽ ഗ്രീൻപീസിന്റെ റെയിൽബോ വാരിയർ എന്ന കപ്പലിനെ തകർത്ത രാജ്യം - *ഫ്രാൻസ്*
214. ഫ്രാൻസിലെ ഏറ്റവും ഉയർന്ന സൈനിക ബഹുമതി - *ലീജിയൻ ഓഫ് ഓണർ*
215. അന്തർക്ക് വേണ്ടിയുള്ള ലിപി കണ്ടുപിടിച്ച ഫ്രഞ്ചുകാരൻ - *ലൂയി ബ്രയ്ൽ*
216. മാജിനറ്റ് ലൈൻ ഏതൊക്കെ രാജ്യങ്ങൾക്കിടയിലാണ് - *ഫ്രാൻസ്, ജർമനി*
217. തത്ത്വചിന്തകനായ ജീൻ പോൾ സാർത്രെ ജനിച്ച രാജ്യം - *ഫ്രാൻസ്*
218. ഫ്രാൻസിലെ എത്രാമത്തെ റിപ്പബ്ലിക്കാണ് ഇപ്പോൾ നിലവിലുള്ളത് - *അഞ്ചാമത്തെ*
219. കാൻ ഫിലിം ഫെസ്റ്റിവൽ ഏത് രാജ്യത്താണ് - *ഫ്രാൻസ്*
220. യാത്രികർക്ക് പ്രിയപ്പെട്ട രാജ്യം എന്നറിയപ്പെടുന്നത് - *ഫ്രാൻസ്*
221. മെട്രിക് സംവിധാനം ആദ്യമായി നടപ്പിലാക്കിയ രാജ്യം - *ഫ്രാൻസ്*
222. ലോകത്താദ്യമായി മൂല്യ വർധിത നികുതി നടപ്പിലാക്കിയ രാജ്യം - *ഫ്രാൻസ്*
223. ഫ്രാൻസിലെ നിയമനിർമ്മാണസഭ - *നാഷണൽ അസംബ്ലി*
224. ഫ്രാൻസിലെ അഞ്ചാം റിപ്പബ്ലിക്കിലെ ആദ്യ പ്രസിഡന്റ് - *ചാൾസ് ഡി ഗോൾ*
225. ആദ്യ ലോകകപ്പ് ഫുട്ബോളിലെ ആദ്യ ഗോൾ നേടിയ ഫ്രഞ്ച് താരം - *ലൂസിയൻ ലോറങ്*
226. ഷാർല്മാൻ ഭരിച്ച രാജ്യം - *ഫ്രാൻസ്*
227. ഇംഗ്ലണ്ടും ഫ്രാൻസും തമ്മിൽ ശതവർഷയുദ്ധം ആരംഭിച്ച വർഷം - *1338*
228. ഇംഗ്ലണ്ടിനെയും ഫ്രാൻസിനെയും വേർതിരിക്കുന്ന കടലിടുക്ക് - *ഇംഗ്ലീഷ് ചാനൽ*
229. വിഡ്ഢിദിനം ആഘോഷിച്ചു തുടങ്ങിയ രാജ്യം - *ഫ്രാൻസ്*
230. ഫ്രാൻസിലെ ഏറ്റവും കൂടുതൽ സന്ദർശകരുള്ള സ്മാരകം - *ഈഫൽ ഗോപുരം*
231. 'പ്രകാശത്തിന്റെ നഗരം' എന്നറിയപ്പെടുന്ന രാജ്യം - *ഫ്രാൻസ്*
232. ഫ്രാൻസിലെ ഏത് മ്യൂസിയത്തിലാണ് ഡാവിഞ്ചിയുടെ വിഖ്യാതമായ മൊണാലിസ എന്ന പെയിന്റിംഗ് സൂക്ഷിച്ചിരിക്കുന്നത് - *ലുവ്റ്*
233. ലോകത്താദ്യമായി കാറോട്ടമത്സരം നടന്ന രാജ്യം - *ഫ്രാൻസ്*
234. ഇംഗ്ലണ്ടിനെയും ഫ്രാൻസിനെയും കടലിനടിയിലൂടെ ബന്ധിപ്പിക്കുന്ന റെയിൽ മാർഗം - *ചാനൽ ടണൽ*
235. ഫ്രാൻസിന്റെ ആണവപരീക്ഷണ കേന്ദ്രം - *മുറുറോ അറ്റോൾ*
236. ഫ്രാൻസിൽ പതിനാറാം ശതകത്തിൽ ജീവിച്ചിരുന്ന പ്രശസ്ത ജ്യോതിഷി - *നോസ്ട്രാഡമസ്*
237. ഏത് നദീതീരത്താണ് ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസ് - *സെയ്ൻ*
238. യുനെസ്കോയുടെ ആസ്ഥാനം - *പാരീസ്*
239. ഫ്രാൻസിലെ നിയമനിർമാണസഭയുടെ ഉപരിസഭയുടെ പേര് - *സെനറ്റ്*
240. ലാ മാർസെയിൽസ് ഏത് രാജ്യത്തിൻറെ ദേശീയ ഗാനമാണ് - *ഫ്രാൻസ്*
241. നൈൽ യുദ്ധത്തിൽ ബ്രിട്ടനോട് ഏറ്റുമുട്ടിയ രാജ്യം - *ഫ്രാൻസ്*
242. ഏത് രാജ്യത്തിൻറെ ഓഹരി വിപണിയാണ് ലാബോഴ്‌സ് എന്നറിയപ്പെടുന്നത് - *ഫ്രാൻസ്*
243. ഏത് രാജ്യത്തിൻറെ തെക്കുകിഴക്കനേഷ്യയിലെ കോളനികളാണ് ഇൻഡോ-ചൈന എന്നറിയപ്പെട്ടത് - *ഫ്രാൻസ്*
244. ടെന്നീസിന്റെ ജന്മനാട് - *ഫ്രാൻസ്*
245. ഡോവർ കടലിടുക്ക് ഇംഗ്ലണ്ടിനെ ഏത് രാജ്യവുമായി വേർതിരിക്കുന്നു - *ഫ്രാൻസ്*
246. മിറാഷ് യുദ്ധവിമാനം നൽകുന്ന രാജ്യം - *ഫ്രാൻസ്*
247. യൂറോപ്പിൽ ഏറ്റവും കൂടുതൽ മുസ്ലിങ്ങളുള്ള രാജ്യം - *ഫ്രാൻസ്*
248. നോത്രഡാം കത്തീഡ്രൽ ഏത് രാജ്യത്ത് - *ഫ്രാൻസ്*
249. ജൊവാൻ ഓഫ് ആർക്കിന്റെ സ്വദേശം - *ഫ്രാൻസ്*
250. ശൈത്യകാല ഒളിംപിക്സിന് വേദിയായ ആദ്യ നഗരം - *ചമോണിക്സ് (ഫ്രാൻസ്)*
251. എ ഡി 486-ൽ സ്വതന്ത്രമായ ഫ്രാൻസിനെ ഏകീകരിച്ചത് - *ക്ലോവിസ്*
252. ഫ്രാൻസിന്റെ ഔദ്യോഗിക ഭാഷ - *ഫ്രഞ്ച്*
253. ഫ്രാൻസിന്റെ ദേശീയ കായിക വിനോദം - *ടെന്നീസ്*
254. ബ്ലെയ്‌സ് പാസ്കൽ ഏത് രാജ്യക്കാരനായ ഗണിത ശാസ്ത്രജ്ഞനാണ് - *ഫ്രാൻസ്*
256. യൂറോപ്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ ആസ്ഥാനം - *പാരീസ്*
257. ലോകത്തിലെ ഫാഷൻസിറ്റി എന്നറിയപ്പെടുന്നത് - *പാരീസ്*
258. പാരീസ് കമ്യൂൺ തിരഞ്ഞെടുക്കപ്പെട്ട വർഷം - *1871*
259. സോർബോൺ സർവകലാശാല എവിടെയാണ് - *പാരീസ്*
260. ഈഫൽ ഗോപുരം എവിടെയാണ് - *പാരീസ്*
261. മൊണാലിസ എന്ന പെയിന്റിങ് ഇപ്പോൾ സൂക്ഷിച്ചിരിക്കുന്ന ലുവ്റ് മ്യൂസിയം എവിടെയാണ് - *പാരീസ്*
262. സിറ്റി ഓഫ് ഫാഷൻ എന്നറിയപ്പെടുന്നത് - *പാരീസ്*
263. ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ പ്രഖ്യാപനം നടത്തിയത് എവിടെ നടന്ന സമ്മേളനത്തിലാണ് - *പാരീസ്*
264. യുണൈറ്റഡ് നേഷൻസ് ഹൈക്കമ്മീഷണർ ഫോർ റെഫ്യൂജീസിന്റെ ആസ്ഥാനം - *ജനീവ*
265. ഇന്റർ പാർലമെൻററി യൂണിയന്റെ ആസ്ഥാനം - *ജനീവ*
266. അന്താരാഷ്ട്ര തോഴി സംഘടനയുടെ ആസ്ഥാനം - *ജനീവ*
267. ലോക ബൗദ്ധികാവകാശ സംഘടനയുടെ ആസ്ഥാനം - *ജനീവ*
268. പ്രൊട്ടസ്റ്റന്റ് റോം എന്നറിയപ്പെടുന്ന നഗരം - *ജനീവ*
269. അന്താരാഷ്ട്ര റെഡ് ക്രോസ് മ്യൂസിയം എവിടെയാണ് - *ജനീവ*
270. ഐക്യരാഷ്ട്ര സഭയുടെ മുൻഗാമിയായിരുന്ന ലീഗ് ഓഫ് നാഷൻസിന്റെ (സർവരാജ്യസഖ്യം) ആസ്ഥാനം - *ജനീവ*
271. പാലസ് ഓഫ് നേഷൻസ് ഏത് രാജ്യത്താണ് - *ജനീവ*
272. യുണൈറ്റഡ് നേഷൻസ് ഹൈക്കമ്മീഷണർ ഫോർ ഹ്യൂമൻ റൈറ്റസിന്റെ ആസ്ഥാനം - *ജനീവ*
273. ഐക്യരാഷ്ട്രസഭയുടെ യൂറോപ്യൻ ആസ്ഥാനം - *ജനീവ*
274. ജലത്തിന്റെ നഗരം എന്നറിയപ്പെടുന്നത് - *വെനീസ്*
275. അഡ്രിയാറ്റിക്കിന്റെ റാണി - *വെനീസ്*
276. ഉത്തരദിക്കിലെ വെനീസ് എന്നറിയപ്പെടുന്നത് - *സ്റ്റോക്ക്‌ഹോം*
277. ഒരു റോഡുപോലുമില്ലാത്ത യൂറോപ്യൻ നഗരം - *വെനീസ്*
278. പാലങ്ങളുടെ നഗരം - *വെനീസ്*
279. ഫ്ലോട്ടിങ് സിറ്റി എന്നറിയപ്പെടുന്നത് - *വെനീസ്*
280. കനാലുകളുടെ നഗരം എന്നറിയപ്പെടുന്നത് - *ഇറ്റലിയിലെ വെനീസ്*
281. മാസ്കുകളുടെ നഗരം - *വെനീസ്*
282. ക്രെംലിൻ എവിടെയാണ് - *മോസ്കോ*
283. യൂറോപ്പിലെ ഏറ്റവും വലിയ നഗരം - *മോസ്കോ*
284. സോവിയറ്റ് യൂണിയന്റെ ആസ്ഥാനം - *മോസ്കോ*
285. റഷ്യൻ നിയമനിർമാണ സഭയായ ഫെഡറൽ അസംബ്ലിയുടെ ആസ്ഥാനം - *മോസ്കോ*
286. സെന്റ് ബേസിൽ കത്തീഡ്രൽ എവിടെയാണ് - *മോസ്കോ*
287. ജർമനിയുടെ ആദ്യത്തെ വനിതാ ചാൻസലർ - *ആംഗല മെർക്കൽ*
288. ബി.എൻ.ഡബ്ള്യു കാർ നിർമിക്കുന്നത് ഏത് രാജ്യത്ത് - *ജർമനി*
289. രണ്ടു ലോകമഹായുദ്ധങ്ങളിലും പരാജയപ്പെട്ട രാജ്യം - *ജർമനി*
290. റൂർക്കേല സ്റ്റീൽ പ്ലാന്റിന്റെ നിർമാണത്തിൽ സഹകരിച്ച രാജ്യം - *ജർമനി*
291. മൂവബിൾ ടൈപ്പുപയോഗിച്ചു അച്ചടിയന്ത്രത്തിലൂടെ അച്ചടി ആരംഭിച്ച രാജ്യം - *ജർമനി*
292. ഡോയ്ഷ് ലാൻഡ് എന്ന പേര് ഏത് രാജ്യത്തിന്റേതാണ് - *ജർമനി*
293. സാമുവൽ ഹനിമാൻ ഏത് രാജ്യക്കാരനായിരുന്നു - *ജർമനി*
294. നവീകരണ പ്രസ്ഥാനം തുടങ്ങിയ രാജ്യം - *ജർമനി*
295. പോസ്റ്റൽകോഡ് സംവിധാനം നിലവിൽവന്ന ആദ്യ രാജ്യം - *ജർമനി*
296. എംഡൻ എന്ന മുങ്ങിക്കപ്പൽ ഏത് രാജ്യത്തിന്റേതായിരുന്നു - *ജർമനി*
297. പൊമറേനിയൻ നായയുടെ ജന്മദേശം - *ജർമനി*
298. ക്രിസ്തുമസ് ട്രീയുടെ ഉൽഭവം - *ജർമനി*
299. ലോകത്തെ ആദ്യത്തെ മനഃശാസ്ത്ര പരീക്ഷണശാല ഏത് രാജ്യത്താണ് സ്ഥാപിച്ചത് - *ജർമനി*
300. ജർമനിയുടെ ദേശിയ വിമാന സർവീസ് - *ലുഫ്ത്താൻസ*
കടപ്പാട് :അനൂപ് വേലൂർ